അനധികൃത കുടിയേറ്റം : 52 ഇന്ത്യക്കാർ അമേരിക്കൻ തടങ്കലിൽ

വാഷിംഗ്ടൺ ഡിസി : നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചതിന് പിടികൂടിയ 123 ദക്ഷിണേഷ്യൻ വംശജരെ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ ഓറേഗോൺ സംസ്ഥാനത്തെ ഫെഡറൽ ജയിലിലേക്കയച്ചു.
ഇവരിൽ 52 പേർ ഇന്ത്യക്കാരാണെന്നു പറയപ്പെടുന്നു. ഭൂരിഭാഗവും സിക്കുകാരാണ്. കലിഫോർണിയ, ടെക്സസ്, ഓറേഗോൺ എന്നിവിടങ്ങളിൽ നിന്നാണു കൂടുതൽ പേരെയും പിടികൂടിയത്. പഞ്ചാബിയും ഹിന്ദിയും സംസരിക്കുന്ന നിരവധി പേർ കസ്റ്റഡിയിലുണ്ടെന്ന് ഏഷ്യൻ പസഫിക് നെറ്റ് വർക് ഓഫ് ഓറേഗോൺ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. മൂന്നു പേരെ വീതം സെല്ലുകളിൽ അടച്ചിരിക്കുകയാണ്. ദിവസം 22 മണിക്കൂർ വരെ ഇവർക്കു സെല്ലുകളിൽ കഴിയേണ്ടി വരുന്നു. ഭാര്യയും കുട്ടികളുമായി എത്തിയവരിൽ പലർക്കും കുടുംബാംഗങ്ങൾ എവിടെയാണെന്ന് പോലും അറിയില്ല.