അച്ഛന്റെ ശവസംസ്കാരം മകൻ ബി.എം.ഡബ്ലു കാറിൽ നടത്തി

ഇഹിയാല : അച്ഛന്റെ ആഗ്രഹം സഫലമാക്കുന്നതിനു വേണ്ടി ബി.എം.ഡബ്ലു കാറിൽ മകൻ ശവസംസ്കാരം നടത്തി. നൈജീരിയക്കാരൻ അസുബുകെയാണ് ശവപ്പെട്ടിക്ക് പകരം ബി.എം.ഡബ്ലു കാറിലിരുത്തി അച്ഛന്റെ ശവസംസ്കാരം നടത്തിയിരിക്കുന്നത്.
മകൻ സ്വന്തമായി ഒരു ബി.എം.ഡബ്ല്യു കാർ വാങ്ങുക എന്നത് അസുബുകെയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഇത് കാണാൻ നിൽക്കാതെ അസുബുകെയുടെ അച്ഛൻ മരിച്ചു. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് തോന്നിയ അസുബുകെ അടുത്തുള്ള ബി.എം.ഡബ്ല്യൂ ഷോറൂമിൽ നിന്നും ഒരു പുത്തൻ കാർ വാങ്ങി അതിൽ അച്ഛന്റെ സംസ്കാരം നടത്താൻ തീരുമാനിച്ചു.
66,000 പൗണ്ട് (ഏകദേശം 60 ലക്ഷം രൂപ) വിലയുള്ള ബി.എം.ഡബ്ല്യു കാറിലാണ് പിതാവിനെ അടക്കം ചെയ്തത്. സെമിത്തേരിയിൽ വലിയ കുഴിയുണ്ടാക്കി അതിലേക്ക് പുതിയ കാർ ഇറക്കി നടത്തിയ ശവസംസ്കാരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.