ടെലഗ്രാം നിരോധിച്ചതിനെതിരെ ഇറാൻ പ്രസിഡണ്ട് രംഗത്ത്

ടെഹ്റാൻ : സന്ദേശങ്ങൾ കൈമാറാനുള്ള ടെലഗ്രാം ആപ് ഇറാനിൽ നിരോധിച്ച ടെഹ്റാൻ കോടതി ഉത്തരവിനെ വിമർശിച്ച് ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി. കോടതി ഉത്തരവിനെ സർക്കാർ പിന്തുണക്കുന്നില്ലെന്നും നിരോധനം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രസിഡണ്ട് ഹസൻ റുഹാനി വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ യഥാർത്‍ഥ ഉടമകൾ ജനങ്ങളാണെങ്കിൽ ജനങ്ങളുടെ ആശയവിനിമയ ഉപാധി തടയുന്ന തീരുമാനം എടുക്കുന്പോൾ അവരുടെ അഭിപ്രായം കൂടി തേടണമായിരുന്നെന്നും പ്രസിഡണ്ട്് ഹസൻ റൂഹാനി പറഞ്ഞു. ജനാധിപത്യത്തിെനതിരാണ് കോടതിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനത്തെ എതിർത്ത് ഇറാൻ മനുഷ്യാവകാശ സംഘടനയും രംഗത്തെത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് നേരെയുള്ള ന്യായീകരിക്കാനാകാത്ത കടന്നുകയറ്റമാണ് ഇതെന്നാണ് മനുഷ്യാവകാശ സംഘടന പ്രതികരിച്ചത്. ടെലഗ്രാമിന് പുറമെ ഫേസ്ബുക്കിനും ട്വിറ്ററിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിരോധിക്കപ്പെട്ട ആപ്പുകളുടെ ബ്ലാക്കൗട്ടുകൾ ഒഴിവാക്കുന്ന വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സോഫ്റ്റ്‌വെയറിലൂടെ ഇവ വീണ്ടും തുറക്കാൻ പറ്റും.
ദേശീയസുരക്ഷ അപകടത്തിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സാംസ്കാരിക− മാധ്യമ കോടതിയാണ് ഏപ്രിൽ 30ന് നിരോധനം പ്രഖ്യാപിച്ചത്. രാജ്യത്തുള്ള 80 മില്യൺ ഉപയോക്താക്കൾ ഇറാന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും ഭരണകൂട വിരുദ്ധ വികാരം ഉണ്ടാക്കുമെന്നും കാണിച്ചാണ് ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ നിർദ്‍ദേശം നൽകിയത്. ഇറാനിൽ വ്യാപകമായ ജനപ്രീതി ടെലഗ്രാമിനുണ്ടായിരുന്നു. രാഷ്‌ട്രീയക്കാരും ക
ന്പനികളും മാധ്യമങ്ങളുമെല്ലാം ഉപയോഗിച്ചിരുന്നു.