ഷെറിൻ മാത്യൂസിനെ അടക്കം ചെയ്ത സ്ഥലം വെളിപ്പെടുത്തി

ഹൂസ്റ്റൺ : അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്‍റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി. ഷെറിന്‍റെ വളർത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്്ലി−സിനി ദന്പതികളുടെ ഡാളസിനെ വീടിനു തൊട്ടടുത്തുള്ള ടറൈന്റൻ ജാക്സൺ− മോറോ സെമിത്തേരിയിലാണ് കുട്ടിയെ സംസ്കരിച്ചത്. ഒക്ടോബർ 31നായിരുന്നു ഷെറിന്റെ സംസ്കാരചടങ്ങ്. ശവസംസ്കാരത്തിനുശേഷം ഈ സ്ഥലം രഹസ്യമാക്കിയിരിക്കുകയായിരുന്നു. വളരെ കുറച്ചുപേർ മാത്രമാണു ഷെറിന്‍റെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തത്. ഷെറിൻ സൂസൻ മാത്യൂസ് എന്നാണ് കല്ലറയിൽ പതിപ്പിച്ചിട്ടുള്ള കല്ലിൽ കൊത്തിയിട്ടുള്ളത്.