സൈ­റ വാ­സി­മി­നെ­ ശല്യം ചെ­യ്തയാ­ൾ പോ­ലീസ് പി­ടി­യി­ൽ


മുംബൈ : വിമാന യാത്രക്കിടെ ബോളിവുഡ്ഡ് യുവനടി  സൈറ വാസിമിനെശല്യം ചെയ്ത് അപമാനിച്ചയാളെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയിലെ ബിസിനസ്സുകാരനായ വികാസ് സച്ചദേവ് (39) ആണ് അറസ്റ്റിലായത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമം നടത്തിയതിന്റെ പേരിൽ 354−ാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.

വിമാനയാത്രക്കിടെ സഹയാത്രികൻ അപമാനിക്കാൻ ശ്രമിച്ചെന്ന് നടി ഇൻസ്റ്റാഗ്രാമിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി ദുരനുഭവം പങ്കുവെച്ച പതിനേഴുകാരിയായ നടിയുടെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമപ്രകാരം ആണ് കേസെടുത്തത്.

ഞായറാഴ്ച പുലർച്ചെ വിസ്താര എയർലൈൻസ് വിമാനത്തിൽ ഡൽഹിയിൽനിന്ന് മുംബൈയിൽ വന്നിറങ്ങിയ ഉടനെയാണ് യാത്രക്കിടെ നേരിട്ട അപമാനം നടി വിവരിച്ചത്. വിമാനമിറങ്ങിയ ഉടൻ നടി പോസ്റ്റുചെയ്ത വീഡിയോ സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ദേശീയ വനിതാ കമ്മിഷനും ഡൽഹി, മഹാരാഷ്ട്ര സംസ്ഥാന വനിതാകമ്മിഷനുകളും പ്രശ്നത്തിൽ ഇടപെട്ടു. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ രേഖാ ശർമയും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ വിജയ രഹാത്കറും മഹാരാഷ്ട്ര ഡി.ജി.പിക്ക് നിർദേശം നൽകി. വിമാനക്കന്പനിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed