ഭീകരവാദം : പാകിസ്ഥാന് താക്കീതുമായി ടില്ലേഴ്‌സൺ

വാഷിംഗ്ടൺ : ഭീകരവാദ വിഷയത്തിൽ പാകിസ്ഥാന് താക്കീതുമായി വീണ്ടും അമേരിക്ക. ഭീകരരെ തുരത്തുന്ന കാര്യത്തിൽ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ അത് തങ്ങൾ നിർവഹിക്കുമെന്ന് അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു. തന്റെ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സന്ദർശനത്തിന് മുന്നോടിയായാണ് ടില്ലേഴ്‌സൺ ഇങ്ങനെ പ്രസ്താവിച്ചത്.
ഭീകരസംഘടനകളെ ഇല്ലാതാക്കണമെന്ന് നിരവധി തവണ പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യം ആവശ്യപ്പെടാൻ മാത്രമേ കഴിയു. നിർബന്ധിക്കാൻ കഴിയില്ല. കാരണം പാകിസ്ഥാൻ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്. നിങ്ങൾക്ക് തീരുമാനിക്കാം എന്താണ് ചെയ്യേണ്ടതെന്ന്. നിങ്ങൾക്ക് ഇക്കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ചെയ്യേണ്ടതില്ല. അമേരിക്ക മറ്റുവഴികളിലൂടെ തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുമെന്നും ടില്ലേർസൺ പറഞ്ഞു.
ടില്ലേർസൺ കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.