ജൈ​​​­​​​വ ക​​​ർ​​​­ഷ​​​​​​ക​​​ർക്കായി സു​​​­​​​സ്ഥി​​​­​​​ര കാ​​​­​​​ർ​​​­ഷി​​​­​​​ക പാ​​​­​​​ക്കേ​​​­​​​ജു​​​­​​​ക​​​ൾ രൂ​​​­​​​പ​​​പ്പെ​​​­​​​ടു​​​­​​​ത്ത​​​ണ​​​ം : ക​​​ർ​​​


കൊച്ചി : ജൈവ കർഷകരുടെ വരുമാനം ഉറപ്പാക്കുന്നതിനായി സുസ്ഥിര കാർഷിക പാക്കേജുകൾ രൂപപ്പെടുത്തണമെന്നു കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ ഗൗഡ അഭിപ്രായപ്പെട്ടു. കർണാടക കൃഷി വകുപ്പ് ജനുവരി 19 മുതൽ 21 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര വാണിജ്യ വിപണനമേള ‘ഓർഗാനിക്സ് ആൻഡ് മില്ലറ്റ്സ് 2018’ ന്‍റെ ഭാഗമായി നടന്ന റോഡ് ഷോ എറണാകുളം ടാജ് ഗേറ്റ് വേ ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ജൈവോത്പന്നങ്ങൾക്കുള്ള ആവശ്യക്കാർ വർദ്ധിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച അവബോധം വിപുലീകരിക്കാതെ വിപണിസാധ്യത പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷരഹിത ഭക്ഷ്യ വസ്തുക്കൾക്കായി ആവശ്യക്കാർ കൂടിവരുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് വിപണി വിപുലപ്പെടുത്തേണ്ടിയിരിക്കുന്നു. വിപണി വിപുലമാകുന്നതോടെ ജൈവോത്പന്നങ്ങളുടെ വില കുറയും. എന്നാൽ ജൈവകർഷകരുടെ വരുമാന സ്ഥിരത ഉറപ്പാക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതിനായി സുസ്ഥിര കാർഷിക പാക്കേജുകൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. 

കർണാടക േസ്റ്ററ്റ് അഗ്രികൾച്ചർ പ്രൊഡ്യൂസ് പ്രോസസിംഗ് ആൻഡ് എക്സ്പോർട്ട് കോർപറേഷൻ (കാപ്പെക്), ഇന്‍റർനാഷണൽ കോംപീറ്റൻസ് സെന്‍റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചർ (ഇക്കോവ) എന്നിവയുടെ സഹായത്തോടെയാണ് രാജ്യാന്തര വാണിജ്യ വിപണനമേള സംഘടിപ്പിക്കുന്നത്. 

റോഡ് ഷോയുടെ ഉദ്ഘാടന ചടങ്ങിൽ ഇന്‍റർനാഷണൽ കോപീറ്റൻസ് സെന്‍റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചറൽ (ഐ.സി.സി.ഒ) എക്സിക്യൂട്ടീവ് ഡയറക്ടർ മനോജ് മേനോൻ, കർണാടക കൃഷി വകുപ്പ് കമ്മീഷണർ ജി. സതീഷ്, സെക്രട്ടറി എം. മഹേശ്വര റാവു, സെന്‍റർ ഫോർ ഇന്നോവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സി.ഐ.എസ്.എസ്.എ) തിരുവനന്തപുരം ഘടകം പ്രസിഡണ്ട് ഡോ. ജി.ജി ഗംഗാധരൻ തുടങ്ങിയവരും സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed