കൂടുതൽ ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കാൻ കിം ജോംഗ് ഉന്നി

പ്യോംങ്യാംഗ് : ഭൂഖണ്ധാന്തര ബാലിസ്റ്റിക് മിസൈൽ പോർമുനകളുടെയും റോക്കറ്റ് എഞ്ചിനുകളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്‍റെ ഉത്തരവ്. രാജ്യാന്തര സമ്മർദം വകവെക്കാതെ രണ്ടു ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പെടെ പ്രകോപനം തുടരുന്നതിനിടെയാണ് ഉന്നിന്റെ പുതിയ ഉത്തരവ്. അമേരിക്കയെ ലക്ഷ്യമിട്ടാണ് കൂടുതൽ പരീക്ഷണങ്ങളെന്നാണു സൂചന.
മിസൈലുകൾ നിർമിക്കുന്ന ഉത്തരകൊറിയൻ നിർമ്മാണ കേന്ദ്രത്തിൽ കിം കഴിഞ്ഞ ദിവസം സന്ദർശനം നടത്തി. റോക്കറ്റ് എഞ്ചിനുകളും പോർമുനകളും കൂടുതലായി ഉത്പാദിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. എന്നാൽ ഇത്തവണ കിം യുദ്ധഭീഷണി മുഴക്കിയില്ല. ഉത്തരകൊറിയയുമായി ഭാവിയിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിയുമെന്നു യു.എസ് േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. ഉത്തരകൊറിയ നമ്മളോട് ആദരവോടെ പെരുമാറാൻ തുടങ്ങിയതു നല്ല കാര്യമാണെന്ന് ഫീനിക്സിലെ റാലിയിൽ ട്രംപും പറഞ്ഞു.