999 രൂപയ്ക്ക് ടിക്കറ്റുമായി എയർ ഏഷ്യ

മുംബൈ : എയർ ഏഷ്യ പുതിയ പ്രമോഷണൽ ഓഫറുകൾ അവതരിപ്പിച്ചു. വൺ വേ ടിക്കറ്റുകൾക്ക് 999 രൂപ മുതലുള്ള നിരക്കുകളുമായാണ് കന്പനി പുതിയ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 7days of madഎന്ന് പേരിട്ടിരിക്കുന്ന ഓഫർ അനുസരിച്ച് ഓഗസ്റ്റ് 21 മുതൽ 27 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
2018 ഫെബ്രുവരി 26നും 2018 ഓഗസ്റ്റ് 26നും ഇടയ്ക്കുള്ള സമയത്തെ ടിക്കറ്റുകളാണ് ഇത്തരത്തിൽ ബുക്ക് ചെയ്യാൻ കഴിയുക. എയർ ഏഷ്യയുടെ വെബ്‌സൈറ്റ് വഴി നേരിട്ടോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ നടത്തുന്ന ബുക്കിംങ്ങുകൾക്ക് മാത്രമേ ഓഫർ ബാധകമാവൂയെന്നും കന്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എത്ര സീറ്റുകൾക്കാണ് ഓഫർ ബാധകമെന്ന് കന്പനി അറിയിച്ചിട്ടില്ല. സീറ്റുകൾ പരിമിതമാണെന്നും എല്ലാ സെക്ടറിലും ഇളവ് ലഭിക്കണമെന്നില്ലെന്നും അതികൃതർ അറിയിച്ചു.