അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കും

വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കും. മോഡിയുെട ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാമെന്ന് ട്രംപ് സമ്മതിച്ചതായി യു.എസ് സന്ദർശിക്കുന്ന ഇന്ത്യൻ സംഘത്തിലുള്ള വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ അറിയിച്ചു. സന്ദർശനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ തീരുമാനിച്ചിട്ടില്ല.
ട്രംപുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോഡി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് മോഡി, ട്രംപിന്‍റെ മകൾ ഇവാങ്കയെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.