ഡിസ്‌നി ലാന്റിന്റെ സ്‌കെച്ച് വിറ്റ് പോയത് 70,8000 ഡോളറിന്

ലില്ലിപുട്ടുകാരുടെ നാടുള്‍പ്പടെ കൗതക തുരുത്തുകള്‍ അടയാളപ്പെടുത്തി വാള്‍ട്ട് ഡിസ്‌നി വരച്ച സ്‌കെച്ച് ലേലത്തില്‍ വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്. 70,8000 ഡോളര്‍( ഏകദേശം 4.57 കോടി രൂപ)യാണ് സ്‌കെച്ചിന് ലഭിച്ചത്. പെന്‍സിലും മഷിയും ഉപയോഗിച്ചാണ് സ്‌കെച്ച് വരച്ചിരിക്കുന്നത്.
1953 സെപ്തംബറില്‍ ഡിസ്‌നിയും സുഹൃത്ത് ഹെര്‍ബ് റൈമനും ചേര്‍ന്നാണ് സ്‌കെച്ച് പൂര്‍ത്തിയാക്കിയത്. ഡിസ്‌നിലാന്റ് നിര്‍മ്മിക്കാന്‍ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി വളരെ തിരക്കിട്ടാണ് സ്‌കെച്ച് വരച്ചത്. എന്നാല്‍ ആരാണ് ഈ ഭീമന്‍ തുക നല്‍കി സ്‌കെച്ച് വാങ്ങിയത് എന്നുള്ള വാര്‍ത്ത പുറത്ത് വിട്ടിട്ടില്ല.
ഇത്രയും വലിയ തുകയില്‍ സ്‌കെച്ച് വിറ്റുപോയതില്‍ തങ്ങള്‍ വളരെ ആവേശത്തിലാണെന്നും മുന്‍ വര്‍ഷങ്ങളിലെന്ന പോലെ തന്നെ വരും ദിവസങ്ങളിലും ഇത് ജനങ്ങള്‍ക്ക് സന്തോഷം പകരുമെന്നുള്ള ഉറപ്പുണ്ടെന്നും ഡിസ്‌നി ലാന്റെ മാപ്പിന്റെ ഉടമസ്ഥന്‍ മൈക്ക് വാന്‍ ഈറ്റണ്‍ പറഞ്ഞു.