ഇന്തോനേഷ്യയിൽ ഇരട്ടസ്‌ഫോടനം : മൂന്ന് മരണം

ജക്കാര്‍ത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയിൽ ഇന്നലെ രാത്രിയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ജക്കാര്‍ത്തയിലെ കാംപുങ് മെലായു ബസ് ടെര്‍മിനലിലാണ് സ്‌ഫോടനം നടന്നത്. ചാവേറായി എത്തിയ രണ്ട് പേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പത്ത് മിനിട്ട് വ്യത്യാസത്തിലായിരുന്നു ഇരു സ്‌ഫോടനങ്ങളും നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.