മാഞ്ചസ്റ്റർ ആക്രമണത്തെ അപലപിച്ച് ഹമദ് രാജാവ്


മനാമ : യു.കെയിലെ മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ. സംഭവത്തിൽ അതീവ ദുഃഖമറിയിച്ചുകൊണ്ട് ബ്രിട്ടണിലെ ക്വീൻ എലിസബത്തിന് അദ്ദേഹം അനുശോചന സന്ദേശമയച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തീവ്രവാദം വിശുദ്ധമായ നിയമങ്ങൾക്കും, മാനുഷിക മൂല്യങ്ങൾക്കുമെല്ലാം എതിരാണ്. അന്താരാഷ്ട്ര സമൂഹം അതിനെ നിരസിച്ചിട്ടുള്ളതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ തുടങ്ങിയവരും ക്വീൻ എലിസബത്തിന് അനുശോചന സന്ദേശമയച്ചു.

You might also like

Most Viewed