ബ്രിട്ടനിൽ തുടർ ആക്രമണങ്ങളുടെ സാധ്യത തള്ളിക്കളളയാനാകില്ലെന്ന് തെരേസ മേയ്


ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി തെരേസ മേയ്. ഉടന്‍ തന്നെ മറ്റൊരു ആക്രമണത്തിന്റെ സാധ്യത തള്ളിക്കളളയാനാകില്ലെന്നും അവർ പറഞ്ഞു.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. പ്രധാന കേന്ദ്രങ്ങളിൽ സൈനിക നീരീക്ഷണം ഏർപ്പെടുത്തി. ചില സംഗീത പരിപാടികളിലും കായികവേദികളിലും സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ മേയ് പറഞ്ഞു.

ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെ നടന്ന സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇയാള്‍ ഒറ്റയ്ക്കാണോ സ്‌ഫോടനം നടത്തിയെതെന്ന് സ്ഥീരീകരിക്കാനായിട്ടില്ല. മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് മാഞ്ചസ്റ്ററില്‍ ട്രെയിന്‍ മാര്‍ഗം എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് 23കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബ്രിട്ടനില്‍ അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ തിങ്കളാഴ്ച്ച രാത്രിയിലെ സംഗീത പരിപാടിക്കിടയിലാണ് ചാവേറാക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ അക്രമിയടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

You might also like

Most Viewed