പ്രസവിച്ച കുഞ്ഞിനെ 16കാരി ജനലിലൂടെ വലിച്ചെറിഞ്ഞു

ഒമഹ (യു.എസ്) : അവിഹിത ഗർഭത്തിലൂടെ പ്രസവിച്ച കുഞ്ഞിനെ 16കാരി ജനലിലൂടെ വലിച്ചെറിഞ്ഞു. അന്റോണിയ ലോപസ് എന്ന പെൺകുട്ടിയാണ് പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെ രണ്ടാം നിലയിലെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. സംഭവമറിഞ്ഞ പെൺകുട്ടിയുടെ മാതാവാണ് പോലീസിനെ വിവരമറിയിച്ചത്. പുൽത്തകിടിയിൽ വീണ കുഞ്ഞിനെ സിപിആർ നൽകി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ക്രിങ്ങ്ടൺ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു.
കേസിൽ അറസ്റ്റു ചെയ്ത പെൺകുട്ടിയെ ഡഗ്ലസ് കൗണ്ടി യൂത്ത് സെന്ററിലേക്ക് മാറ്റി.16കാരിയാണെങ്കിലും മുതിർന്നവർക്കെതിരെ ചാർജ് ചെയ്യുന്ന വകുപ്പുകളനുസരിച്ചാണ് പെൺകുട്ടിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.