പാകിസ്ഥാനിൽ നിന്നും സിമന്‍റ് ഇറക്കുമതി ചെയ്യുന്നത് നിർത്തണം: സ്വാമി

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് സിമന്‍റ് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ സ്വാമി, ഇന്ത്യയുടെ പ്രാദേശിക ഉല്‍പ്പാദകര്‍ക്കും രാജ്യസുരക്ഷയ്ക്കും ഉതകുന്ന തീരുമാനമാണിതെന്നും പറഞ്ഞു.
പാകിസ്ഥാനില്‍ നിന്ന് കസ്റ്റംസ് ഡ്യൂട്ടിയോ മറ്റു നികുതികളോ ഇല്ലാതെയാണ് സിമന്‍റ് ഇറക്കുമതി ചെയ്യുന്നതെന്ന് സ്വാമി പറഞ്ഞു. ഇന്ത്യയിലെ വലിയ ഡിമാന്‍ഡ് പരിഗണിച്ചാണ് ഇത് അനുവദിച്ചു പോരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ 116 ടണ്‍ സിമന്‍റ് ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
സിമന്‍റിന്‍റെ മറവില്‍ പാകിസ്ഥാനില്‍ നിന്ന് കള്ളപ്പണവും മയക്കുമരുന്നും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ബന്ധപ്പെടുത്തി തദ്ദേശീയ സിമന്‍റ് വിപണി ശക്തിപ്പെടുത്തണമെന്നും സ്വാമി പിടിഐയോട് പറഞ്ഞു.