യുവതിയുടെ വയറ്റില്‍നിന്നും ലോഹ കഷണങ്ങള്‍ പുറത്തെടുത്തു

പെഷാവാർ: പാക്കിസ്‌ഥാനിൽ യുവതിയുടെ വയറ്റിൽനിന്നും 22 ലോഹ കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇരുമ്പ് ആണിയും മുടിയിൽകുത്തുന്ന ഹെയർപിന്നുമുൾപ്പെടെയാണ് 22 കാരിയുടെ വയറ്റിൽനിന്നും പുറത്തെടുത്തത്. പെഷാവാറിലെ പറാച്ചിനാറിലായിരുന്നു സംഭവം. വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ യുവതിയുടെ വയറ്റിൽ ലോഹ കഷണങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്കൊടുവിൽ വലിയ ഇരുമ്പ് ആണികളും ഹെയർപിന്നുകളും ഗ്ലാസ് കഷങ്ങളും പുറത്തെടുത്തു. യുവതിക്ക് മാനസികാസ്വാസ്‌ഥ്യമുണ്ടെന്നു ഡോക്ടർമാർ പറയുന്നു.