നേപ്പാളില്‍ ബസ് മറിഞ്ഞ് 20 മരണം

കാഠ്മണ്ഡു : നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കാഠ്മണ്ഡുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ചാന്ദിബഞ്ച്‌യാംഗിലാണ് അപകടം. നിയന്ത്രണം വിട്ട ബസ് 330 അടിയോളം താഴ്ച്ചയുള്ള ത്രിശൂല നദിയിലേക്ക്മറിയുകയായിരുന്നു.
റോഡ് തകര്‍ന്നത് കൊണ്ടാണ് ബസിന്റെ നിയന്ത്രണം വിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.