ഹാജി അലി ദര്‍ഗയിൽ സ്ത്രീകള്‍ക്ക് പ്രവേശിക്കാം : ബോംബെ ഹൈക്കോടതി

മുംബൈ : പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹാജിഅലി ദര്‍ഗയിൽ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പള്ളിക്ക് അകത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹാജി അലിയില്‍ പ്രവേശനം നിഷേധിക്കുന്ന ദര്‍ഗാ അധികൃതരുടെ നിലപാടിനെതിരേ മുസ്ലിം വനിതാ സംഘടനയായ ഭാരത മുസ്ലിം വനിതാ ആന്ദോളന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇന്ത്യന്‍ സംസ്‌കാരവും മതങ്ങളും സ്ത്രീകള്‍ക്കും പ്രാര്‍ഥിക്കുന്നതിനുള്ള അനുവാദം നല്‍കുന്നതിനാൽ വിവേചനം ഏർപ്പെടുത്തേണ്ട കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ വിധി പറയാനായി ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു ബോംബെ ഹൈക്കോടതി. എന്നാല്‍ ഇതിനു മുൻപ് ജസ്റ്റിസ് വിഎം കനാഡെ, രേവതി മോഹിത് ദേരെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇ
15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ് ദര്‍ഗ. മഹാന്മാരുടെ മഖ്ബറകള്‍ക്കടുത്ത് സ്ത്രീകള്‍ സന്ദര്‍ശിക്കുന്നത് അനിസ്ലാമീകമാണെന്ന് സമർത്ഥിച്ചാണ് 2012ല്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ഇവിടേയ്ക്ക് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.