തീവ്രവാദത്തിനെതിരെ യുവാക്കൾ രംഗത്തു വരണമെന്ന് മാര്‍പാപ്പ

ക്രോക്കോവ് : തീവ്രവാദത്തിനെതിരെ യുവാക്കള്‍ രംഗത്തു വരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പോളണ്ടിലെ ക്രാക്കോവില്‍ കത്തോലിക്കാ സഭയുടെ ലോക യുവജനസംഗമത്തില്‍ സിറിയയില്‍ നിന്നുള്ള യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സഹോദരങ്ങളുടെ ചോര വീഴ്ത്തിക്കൊണ്ടുള്ള ആക്രമണം ഒന്നിനും ന്യായീകരണമാവില്ല. അതിനാൽ ലോകമെങ്ങും നടക്കുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കും, തീവ്രവാദത്തിനുമെതിരെ യുവാക്കള്‍ രംഗത്തു വരണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു.സിറിയയിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന ആക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.
യുവാക്കളുടെ വിവിധ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ മാര്‍പാപ്പ തുടര്‍ന്നുള്ള പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി.
യുവജനസംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 ലക്ഷത്തിലധികം ആളുകളാണു പങ്കെടുക്കുന്നത്. അഞ്ച് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്.