ബലൂചിന്റെ കൊലപാതകത്തിനു പിന്നിൽ മറ്റൊരാൾ

ഇസ്‌ലമാബാദ്: വിവാദ പാക് മോഡല്‍ ഖന്ദീല്‍ ബലൂചിനെ കൊലപ്പെടുത്തിയത് സഹോദരനല്ലെന്നു നുണപരിശോധനാ ഫലം. ബലൂചിനെ കഴുത്തു ഞെരിച്ചു കൊന്നത് സഹോദരനല്ലെന്നും ബന്ധുവായ ഹഖ് നവാസാണെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. ബലൂചിന്റെ സഹോദരന്‍ വസീമാണ് കൊല നടത്തിയതെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
അന്വേഷണം പുരോഗമിക്കെ ബലൂചിന്റെ രണ്ടു ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ നുണപരിശോധനക്ക് വിധേയരാക്കിയ സാഹചര്യത്തിലാണ് ബലൂച്ചിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് ബന്ധുവാണെന്നു അറിയുന്നത്.
ഈമാസം പതിനഞ്ചിനാണ് മുള്‍ട്ടാനിലെ വീട്ടില്‍ബലൂചിനെ കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തിയത്. ബലൂചിന്റെ കൈകളും കാലുകളും പിടിച്ചുവെച്ചത് വസീമായിരുന്നു. തുടര്‍ന്ന് നവാസ് കഴുത്തു ഞെരിക്കുകയായിരുന്നു.