ബസ്സില്‍ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന്‍ മരിച്ചു

പേരാവൂര്‍(കണ്ണൂര്‍):ബസ്സില്‍ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന്‍ മരിച്ചു.കൊളക്കാട് പുളിയങ്കാവിലെ ശ്രീധരന്റെയും വിമലയുടെയും മകന്‍ കൊക്കേരി മഠത്തില്‍ പ്രവീണ്‍(25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെ കൊയിലാണ്ടിക്ക് സമീപം മൂടായില്‍ നിന്ന് ഇയാള്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൃശ്ശൂര്‍-പറശ്ശിനിക്കടവ് റൂട്ടിലോടുന്ന ടെക്നൊ ബസ്സിലെ തൊഴിലാളിയായിരുന്നു പ്രവീണ്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍.ശ്രേയ,അനുപ്രിയ,പ്രണവ്.