ഫീല്‍ഡ് ക്യാമറയുടെ നിര്‍മാതാവ് കെ. കരുണാകരന്‍ അന്തരിച്ചു

ആലപ്പുഴ: ഒരു കാലത്തു ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡ് ക്യാമറ എന്നറിയപ്പെട്ടിരുന്ന വാഗീശ്വരി ക്യാമറയുടെ നിര്‍മാതാവ് ആലപ്പുഴ വാഗീശ്വരിയില്‍ കെ. കരുണാകരന്‍ (90) അന്തരിച്ചു. ജര്‍മനിയിലേയും ഇംഗ്ലണ്ടിലേയും ക്യാമറാ ശേഖരങ്ങളില്‍ അമൂല്യനിധിയായി സൂക്ഷിക്കുന്ന വാഗീശ്വരി ക്യാമറകള്‍ പിറന്നത് ആലപ്പുഴയിലാണ്. കാനണ്‍, നിക്കോണ്‍, തുടങ്ങിയ ബ്രാന്‍ഡുകള്‍ പോലെ പ്രശസ്തമായിയിരുന്നു ഫീല്‍ഡ് ക്യാമറകളുടെ ലോകത്ത് വാഗീശ്വരി. 1942 ല്‍ ആണു വാഗീശ്വരി കാമറകളുടെ നിര്‍മണം തുടങ്ങിയത്.