അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 400ൽപരം പേർ മരിച്ചു

റോം : യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന നാലു ബോട്ടുകള്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 400ൽപരം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
എത്ര പേരാണ് ആകെ ബോട്ടുകളിൽ ഉണ്ടായിരുന്നത് എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്്ടായിട്ടില്ല. ഈജിപ്തില്‍നിന്നു പുറപ്പെട്ട ബോട്ടില്‍ പ്രധാനമായും സൊമാലിയയില്‍നിന്നുള്ളവരാണ് ഉണ്്ടായിരുന്നതെന്നാണു അറിയുന്നത്. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് ബോട്ടുകൾ യാത്ര ചെയ്തിരുന്നത്.
വ്യാഴാഴ്ചയാണ് ഇവര്‍ ഇറ്റലിയിലേയ്ക്ക് യാത്ര ആരംഭിച്ചത്. അപകടത്തെ അഭയാര്‍ഥി ദുരന്തമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല വിശേഷിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അപകടത്തിപ്പെട്ട ആറു പേരുടെ മൃതദേഹം കണ്്െടടുത്തതായും രക്ഷപ്പെടുത്തിയവരെ ഗ്രീസിലേക്കു കൊണ്്ടുപോയതായും റിപ്പോര്‍ട്ടുകളുണ്്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ കോസ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാൽ, ലിബിയന്‍ തീരത്ത് മുങ്ങിയ ബോട്ടില്‍നിന്ന് 108 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ കോസ്റ്ഗാര്‍ഡ് സ്ഥിരീകരിച്ചു.