ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്ബോള്‍ എല്ലാ വശവും പരിശോധിക്കണം: സുധീരൻ

കൊച്ചി: സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കാനുള്ള വഴികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്ബോള്‍ എല്ലാ വശവും പരിശോധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് കൊടുത്ത വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.