ഫേസ്ബുക്കിൽ മോദിയെക്കാൾ ലൈക്‌സ് കൂടുതൽ ഒബായ്ക്ക്, പക്ഷെ...

ഫേസ്ബുക്കിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ ലൈക്‌സ് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബായ്ക്കാണ്. എന്നാൽ ഇന്ററാക്റ്റിവ് ആയ ആരാധകർ മോദിയ്ക്കാണ് കൂടുതലെന്ന് റിപ്പോർട്ട്. ബഴ്സൺ മാർസ്റ്റെല്ലെ നടത്തിയ വേൾഡ് ലീേഡഴ്സ് ഓൺ ഫേസ്ബുക്ക് എന്ന പഠനത്തിലാണ് ഇത് പറയുന്നത്.
46 മില്യൺ ലൈക്കുകളോടെ ഒബാമയുടെ ഫേസ്ബുക്ക് പേജാണ് ഒന്നാം സ്ഥാനത്ത്. 31 മില്യൺ ലൈക്കുമായി തൊട്ടു പുറകെയാണ് നരേന്ദ്ര മോദിയുടെ സ്വകാര്യ പേജ്. മൂന്നാം സ്ഥാനത്തുള്ളത് മോദിയുടെ തന്നെ ഔദ്യോഗിക പേജായ പി.എം.ഒ ഇന്ത്യ (PMO India) എന്ന പേജാണ്.
എന്നിരുന്നാലും ഒബാമയെക്കാൾ 5 ഇരട്ടിയാണ് മോദിയുടെ ഇന്ററാക്റ്റിവ് ആരാധകർ. മോദിയ്ക്ക് 200 മില്ല്യണിൽ കൂടുതലാണ് മോദിയുമായുള്ള ഇന്ററാക്ഷൻ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.