തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭാ സ്പീക്കർ


ഷീബ വിജയൻ

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂർ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവഞ്ചൂരിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി സഭ ഇനി മെയ് 29-ന് ചേരും. ജൂൺ രണ്ടിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് ഷാനിമോൾ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

article-image

്േോോ്േേോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed