വിദ്യാഭ്യാസ മികവിന് ബഹ്റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആദരവ്


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് 2025 എന്ന പരിപാടി ഒക്ടോബർ 2 ന് അദ്‌ലിയയിലെ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു.ജി. എസ്. എസ്  ചെയർമാൻ സനീഷ് കൂറുമുള്ളിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി കേരള ഗവൺമെൻറ് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ഒരു തൊഴിൽ മാർഗം മാത്രമല്ല, സമൂഹത്തിനെ കരുണയോടും സ്നേഹത്തോടും കൂടി ചേർത്തു പിടിക്കാനുള്ള ദൗത്യമാണെന്നും തന്റെ ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയിച്ച ജിഎസ്എസ് അംഗങ്ങളുടെ കുട്ടിക്കൾ, ബഹ്റൈനിലെ ഐലൻഡ് ടോപ്പേർസുമായ വിദ്യാർത്ഥികൾക്കും ചടങ്ങിൽ മെമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതോടൊപ്പം ജി.എസ്സ്.എസ്സ് കുടുംബത്തിലെ  അധ്യാപകരെയും, ജി.എസ്സ്.എസ്സ് മലയാളം പാഠശാലയിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. 

article-image

പ്ലാറ്റിനം ജുബിലി ആഘോഷിക്കുന്ന ഇന്ത്യൻ സ്കൂൾ ബഹ്‌റൈനും ചടങ്ങിൽ ആദരിക്കപ്പെട്ടു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്  മുഖ്യ അഥിതി ഡോ. രാജു നാരായണ സ്വാമി ഐ എ എസ്സിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി. ജി എസ് എസ് ചെയർമാൻ, സനീഷ് കൂറുമുള്ളിൽ സ്കൂളിനുള്ള പ്രശസ്തിപത്രം സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ പളനി സ്വാമി, സെക്രട്ടറി രാജപാണ്ഡ്യൻ മറ്റു ഐ. എസ്. ബി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മുൻ ചെയർമാൻമാരായ  പ്രിൻസ് നടരാജൻ, എബ്രഹാം ജോൺ എന്നിവരും സന്നിഹിതരായിരിന്നു. 

article-image

ചടങ്ങിൽ ജി എസ് എസിന്റെ  പുതിയ ചാരിറ്റി പദ്ധതി ‘ഗുരു കാരുണ്യ സ്പർശം’ന്റെ  ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം, ഡോ. രാജു നാരായണ സ്വാമി ഐ എ എസ് ബഹ്‌റൈൻ ശ്രീനാരായണ സമൂഹത്തിൻറെ രക്ഷാധികാരിയും പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ജി എസ് എസ്  ഗുരുസ്മൃതി അവാർഡ് 2024 ജേതാവും സാമൂഹ്യ പ്രവർത്തകനുമായ കെ.ജി. ബാബുരാജന്  നൽകി നിർവഹിച്ചു.
 

article-image

അഡ്വ. ബിനു മണ്ണിൽ വർഗീസ്,  കെ.ജി. ബാബുരാജൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജി. എസ്. എസ്  കുടുംബാംഗവുമായ മിഥുൻ മോഹൻ, ജി.എസ്സ്.എസ്സ് വൈസ് ചെയർമാൻ  സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ രാജ് കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. 

article-image

aa

You might also like

Most Viewed