ഇന്ത്യയുമായുള്ള സൌഹൃദത്തിനായി ഷരീഫ് ദേശീയ താത്പര്യത്തെ ബലികഴിക്കുകയാണെന്ന് ജമാ അത്ത് ഉദ്-ദവ തലവന്‍

ലാഹോര്‍: പത്താന്‍കോട് വ്യോമസേനാ താവള ആക്രമണവുമായി ബന്ധപ്പെടുത്തി പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ജയ്ഷ്-ഇ-മുഹമ്മദിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത് ഇന്ത്യയെ സന്തോഷിപ്പിക്കാനെന്ന് ജമാത് ഉദ്-ദവ തലവന്‍ ഹാഫിസ് സയിദ്.
ജയ്ഷ്-ഇ-മുഹമ്മദിന്റെ താവളങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പോലീസ് റെയ്ഡ് നടത്തി. ജയ്ഷ്-ഇ-മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ തടവിലാക്കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് നവാസ് ഷരീഫ് അറസ്റുകള്‍ നടത്തുന്നത്. ഇത്തരം അറസ്റുകള്‍ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ പ്രേരിപ്പിക്കുകയേയുള്ളൂ. ഇന്ത്യയുമായുള്ള സൌഹൃദത്തിനായി ദേശീയ താത്പര്യത്തെ ഷരീഫ് ബലികഴിക്കുകയാണെന്നും ഹഫീസ് സയീദ് പറഞ്ഞു.