ഓടുന്ന കാറില്‍ 30കാരിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി

നോയിഡ: ഓടുന്ന കാറില്‍ 30കാരിയെ നാല് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. പ്രതികളില്‍ രണ്ട് പേരെ തനിക്ക് പരിചയമുള്ളവരാണെന്ന് സ്‌ത്രീ പോലീസില്‍ മൊഴി നല്‍കി. കാറില്‍ കയറ്റി കൊണ്ടുപോയി ജ്യൂസില്‍ മയക്ക്‌മരുന്ന് കലര്‍ത്തി നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് സ്‌ത്രീ പോലീസിനോട് പറഞ്ഞു.
ബസ് നോക്കി നിന്ന സ്‌ത്രീയെ വീട്ടില്‍ എത്തിക്കാമെന്ന് എസ്.യു.വിയില്‍ എത്തിയ പ്രതികള്‍ പറയുകയായിരുന്നു. പരിചയക്കാരായ രണ്ട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്‌ത്രീ കാറില്‍ കയറി. എന്നാല്‍ കാര്‍ നീങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ സ്‌ത്രീക്ക് പ്രതികള്‍ ജ്യൂസ് നല്‍കി. ഇത് കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ തോക്ക് ചൂണ്ടി പ്രതികള്‍ സ്‌ത്രീയെ ജ്യൂസ് കുടിപ്പിച്ചു.
തുടര്‍ന്ന് അബോധാവസ്‌തയിലായ സ്‌ത്രീയെ നാല് പേരും ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. പീഡനത്തിന് ശേഷം കിസാന്‍ ചൗക്കിന് സമീപമുള്ള റോഡില്‍ തന്നെ ഉപേക്ഷിച്ച് പ്രതികള്‍ കടന്ന് കളഞ്ഞെന്നും സ്‌ത്രീ പറഞ്ഞു. സ്‌ത്രീയുടെ ഭര്‍ത്താവ് മറ്റൊരു കേസില്‍ ജയിലിലാണ് ഇയാളെ ജയില്‍ മോചിതനാക്കാന്‍ സഹായിക്കാമെന്നും യുവാക്കള്‍ പറഞ്ഞതായി സ്‌ത്രീ വ്യക്‌തമാക്കി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഓരുടെയും അറസ്‌റ്റ്് രേഖപ്പെടുത്തിയിട്ടില്ല.