2000ൽ പരം ഭീകരരെ പാക്കിസ്ഥാന്‍ വധിച്ചു

ലാഹോര്‍: നാഷണല്‍ ആക്ഷന്‍ പ്ളാന്‍ (എന്‍എപി) പ്രകാരം 2,159 ഭീകരരെ പാക്കിസ്ഥാന്‍ വധിച്ചതായി റിപ്പോര്‍ട്ട്. 1,724 ഭീകരരെ അറസ്റ് ചെയ്യുകയും ചെയ്തു. ഇന്റീരിയര്‍ ആന്‍ഡ് നാര്‍കോട്ടിക് കണ്‍ട്രോള്‍ മന്ത്രാലയം എന്‍എപിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ഭീകരവിരുദ്ധ നിയമപ്രകാരം (എടിഎ) 332 തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് 983 ലക്ഷം സിം കാര്‍ഡുകള്‍ ബ്ളോക്ക് ചെയ്തു. 10 വെബ്സൈറ്റുകളും 933 ഇന്റര്‍നെറ്റ് യുആര്‍എല്ലുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം റദ്ദാക്കി. 2015 ജനുവരിയിലാണ് പാക്കിസ്ഥാന്‍ ദ നാഷണല്‍ ആക്ഷന്‍ പ്ളാന്‍ കൊണ്ടുവന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഭീകരത പാക് മണ്ണില്‍നിന്ന് തുടച്ചുനീക്കാനുമാണ് നാഷണല്‍ ആക്ഷന്‍ പദ്ധതിക്ക് നവാസ് ഷരീഫ് സര്‍ക്കാര്‍ തുടക്കമിട്ടത്.