ജക്കാർത്ത സ്േഫാടനത്തിനു ഫണ്ട്‌ നൽകിയത് ഇസ്ലാമിക്‌ സ്റ്റേറ്റെന്ന് പോലീസ്


ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ കഴിഞ്ഞ ദിവസമുണ്ടായ സ്േഫാടനത്തിനുള്ള ഫണ്ട്‌ നൽകിയത് സിറിയയിലെ ഇസ്ലാമിക്‌ സ്റ്റേറ്റാണെന്ന് പോലീസ്. ഒരു അക്രമിയുടെ വീട്ടിൽ നിന്ന് ഐ എസ് പതാക കണ്ടെടുത്തതിനെ തുടർന്നാണ് ഈ നിഗമനം.

വ്യാഴാഴ്ച്ച നടന്ന അക്രമം ബഹ്രുൻ നൈം വഴി ഐ എസിന്റെ സാമ്പത്തിക പിന്തുണയോടെയാണെന്ന് ദേശീയ പോലീസ് ചീഫ് ജനറൽ ബരോടിൻ ഹൈതി പറഞ്ഞു. അനധികൃതമായി ആയുധം കൈവശം വെച്ചതിനു ശിക്ഷിക്കപ്പെട്ട ഇന്തോനേഷ്യക്കാരൻ സിറിയയിലെ ഈ ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കുന്നതായും അറിവ് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

You might also like

Most Viewed