ബാര്‍ കോഴകേസ്: വിശദമായ വാദം ഫെബ്രുവരി 16ന്


തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിശദമായ വാദം ഫെബ്രുവരി 16ന് കേള്‍ക്കും. മാണിയെ കുറ്റവിമുക്തമാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തീരുമാനം. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്നേ ദിവസം ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

ബുധനാഴ്ചയാണ് വിജിലന്‍സ് എസ്്്.പി ആര്‍ സുകേശന്‍ പുനരന്വേഷണറിപ്പോര്‍ട്ട്്് കോടതിയില്‍ സമര്‍പ്പിച്ചത്. ബാര്‍കോഴക്കേസില്‍ നടത്തിയ അന്വേഷണത്തില്‍ കെ.എം മാണിക്കെതിരേ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് റിപ്പോര്‍ട്ട് പരിഗണിച്ച് ഉത്തരവിറക്കിയത്.

ആദ്യ അന്വേഷണത്തില്‍ മാണിക്കെതിരേ തെളിവുണ്ടെന്ന് സൂചിപ്പിച്ചിരുന്ന സുകേശന്‍ തുടരന്വേഷണത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പരിശോധനയില്‍ തെളിവുകള്‍ വ്യാജമാണെന്നും മാണി കുറ്റക്കാരനല്ലെന്ന്്് ബോധ്യപ്പെട്ടതായുമാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

You might also like

Most Viewed