മോഷ്‌ടാവെന്ന്‌ ആരോപിച്ച്‌ പാഴ്‌വസ്‌തുക്കള്‍ പെറുക്കിവിറ്റിരുന്ന 17കാരനെ ചുട്ടുകൊന്നു


പൂന: മോഷ്‌ടാവെന്ന്‌ ആരോപിച്ച്‌ 17കാരനെ ചുട്ടുകൊന്നു. വാഹനങ്ങളില്‍ നിന്നു ബാറ്ററി മോഷ്‌ടിച്ചുവെന്നാരോപിച്ചാണ്‌ പൂനയില്‍ പാഴ്‌വസ്‌തുക്കള്‍ പെറുക്കിവിറ്റിരുന്ന പതിനേഴുകാരനെ തീകൊളുത്തി കൊന്നത്‌. ഷോലാപുര്‍ സ്വദേശി സാവന്‍ റാത്തോഡ്‌ എന്ന 17കാരനാണ്‌ മരിച്ചത്‌.മോഷ്‌ടാവെന്ന്‌ ആരോപിച്ച്‌ മൂന്നംഗ സംഘമാണ്‌ സവാന്റെ ദേഹത്ത്‌ പെട്രോള്‍ ഒഴിച്ച്‌ തീവച്ചത്‌. പൂനയിലെ അല്‍ക ടാക്കീസിനുസമീപം പാതയോരത്തായിരുന്നു സാവന്‍ താമസിച്ചിരുന്നത്‌. ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവമുണ്ടായത്‌. തുടര്‍ന്ന്‌ പൊള്ളലേറ്റ സാവന്‍ വെള്ളിയാഴ്‌ച മരിക്കുകയായിരുന്നു.വാഹനത്തിന്റെ ബാറ്ററി മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഇബ്രാഹിം, സുബെര്‍, ഇംറാന്‍ എന്നിവര്‍ ചേര്‍ന്നു സാവന്റെ ദേഹത്ത്‌ പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. വഴിവക്കില്‍ കിടന്നിരുന്ന വാഹനത്തിലെ ബാറ്ററി മോഷണം പോയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. എഴുപതഞ്ചു ശതമാനത്തോളം പൊള്ളലേറ്റ സാവന്‍ ചികിത്സയില്‍ കഴിയവേ മരിക്കുകയായിരുന്നു.

You might also like

Most Viewed