വാൾമാർട്ട് 269 സ്റ്റോറുകൾ അടച്ചു പൂട്ടുന്നു

ബെൻട്ടൺവില്ലെ : വാൾമാർട്ടിന്റെ അമേരിക്കയിലെയും ലോകത്താകെയുമുള്ള 269 സ്റ്റോറുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡൌഗ് മക്മില്ലൺ അറിയിച്ചു. ഫിനാൻഷ്യൽ പെർഫോമൻസ് അടക്കമുള്ള പല ഘടകങ്ങളും കണക്കിലെടുത്ത് ലോകത്തുള്ള 11600ഓളം സ്റ്റോറുകളിൽ നടത്തിയ റിവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടച്ചുപൂട്ടുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല എങ്കിലും കമ്പനിയുടെ ഭാവി പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത വര്ഷം ലോകത്താകെ 300ഓളം സ്റ്റോറുകൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.