ശമ്പള ഇനത്തിലുള്ള ചെലവ് കുത്തനെ ഉയര്‍ന്നതായി റിപ്പോർട്ട്



തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശമ്പള ഇനത്തിലുള്ള ചെലവ് കുത്തനെ ഉയര്‍ന്ന് 9063.81 കോടി രൂപയില്‍ നിന്ന്(2008-09) 23,190.25 കോടി രൂപയായി(2014-15) ഉയര്‍ന്നതായി ധനവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്ത ശമ്പള പരിഷ്‌കരണത്തോടെ ഇത് ഇനിയും കുത്തനെ ഉയരും.

പെന്‍ഷന്‍, പലിശ ചെലവ് എന്നിവയും കുത്തനെ ഉയരുകയാണ്. മേല്പറഞ്ഞ കാലയളവില്‍ പെന്‍ഷന്‍ ചെലവ് 4686.43 കോടി രൂപയില്‍ നിന്ന് 11,370 .14 കോടി രൂപയായും, പലിശ ചെലവ് 4659.69 കോടി രൂപയില്‍ നിന്ന് 95.98.15 കോടി രൂപയായും ഉയര്‍ന്നു. ഇതിന്റെയെല്ലാം ഭാഗമായി സംസ്ഥാനത്തിന്റെ മൊത്തം റവന്യു ചെലവ് 2008-09ല്‍ 28,223.85 കോടി രൂപയില്‍ നിന്ന് 2014-15ഓടെ 71,974.04 കോടി പൂപയായി ഉയര്‍ന്നു എന്ന് ധനകാര്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

You might also like

Most Viewed