അല്‍ ജസീറ അമേരിക്കയോട് വിട പറയുന്നു

വാഷിംങ്ടണ്‍: ഖത്തര്‍ സര്‍ക്കാറിന്‍റെ കീഴിലുള്ള അല്‍ജസീറ മീഡിയ ഗ്രൂപ്പിന്റെ അല്‍ജസീറ ഏപ്രില്‍ 30ഓടെ അമേരിക്കയിലെ സംപ്രേഷണം നിര്‍ത്തുന്നു. എണ്ണവിലത്തകര്‍ച്ച മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംപ്രേഷണം നിര്‍ത്തുന്നതിനു കാരണമെന്നും ഇത് എല്ലാവരെയും നിരാശരാക്കുമെന്ന് അറിയാമെന്നും അല്‍ ജസീറ അമേരിക്കയുടെ സി. ഇ. ഒ അറിയിച്ചു. ചൊവ്വാഴ്ച എണ്ണവില ബാരലിന് മുപ്പത് ഡോളറില്‍ താഴെയത്തെിയിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആദ്യമായാണിത്.
2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചരുന്ന കറന്‍റ് ടി.വി യെ 500ബില്യണ്‍ ഡോളറിന് വാങ്ങി അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്. സംപ്രേഷണം നിര്‍ത്തുന്നതോടെ 700 പേരുടെ ജോലി നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2013ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചരുന്ന കറന്‍റ് ടി.വി യെ 500ബില്യണ്‍ ഡോളറിന് വാങ്ങി അല്‍ ജസീറ അമേരിക്കയില്‍ സംപ്രേഷണമാരംഭിച്ചത്.