കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

കോട്ടയം: കെ കെ റോഡില്‍ കാഞ്ഞിരപ്പള്ളിക്ക് സമീപം പൂതക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പട്ടിമറ്റം സ്വദേശി അനിലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തിയ ഉടന്‍ തീപിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റില്ല. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് കെ കെ റോഡില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു.