ഐലന്‍ കുര്‍ദി വളര്‍ന്നുവലുതായാല്‍ എന്തുചെയ്യും: അഭയാര്‍ഥികളെ പരിഹസിക്കുന്ന ഷാര്‍ലി ഹെബ്ദോയുടെ പുതിയ കാര്‍ട്ടൂൺ വിവാദത്തിൽ

സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടെ ചിത്രവുമായി ഇറങ്ങിയ ഷാര്‍ലി ഹെബ്ദോയുടെ പുതിയ കാര്‍ട്ടൂണ്‍ വിവാദമാകുന്നു. ജര്‍മനിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെടുത്തിയാണ് കാര്‍ട്ടൂണ്‍.ഐലന്‍ വളര്‍ന്നുവലുതായാല്‍ എന്തുചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഷാര്‍ലി ഹെബ്ദോ പുതിയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ജര്‍മനിയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അഭയാര്‍ഥികളെ പരിഹസിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.അഭയാര്‍ഥി രോദനത്തിന്റെ പ്രതീകമായി മാറിയ ഐലന്‍ കുര്‍ദിയെ തന്നെ കാര്‍ട്ടൂണില്‍ ഉപയോഗിച്ചതിനെതിരെയാണ് പ്രധാന വിമര്‍ശം. അഭയാര്‍ഥികളോടുള്ള വംശീയ വിവേചനവും അസഹിഷ്ണുതയുമാണ് കാര്‍ട്ടൂണിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.എന്നാല്‍ ഷാര്‍ലി ഹെബ്ദോയെ പിന്തുണക്കുന്നവരും ഉണ്ട്. ജര്‍മന്‍ സ്ത്രീകളെ ആക്രമിക്കുന്ന അഭയാര്‍ഥികള്‍ അതര്‍ഹിക്കുന്നുവെന്നാണ് ഒരു പോസ്റ്റ്. ജര്‍മന്‍ ജനതയുടെ പൊതു അഭിപ്രായമാണ് ഇതെന്നും ചിലര്‍ പറയുന്നു.