തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിയാൻ കാരണം സമുദ്രാന്തര്‍ഭാഗത്ത് പെട്ടെന്നുണ്ടായ മാറ്റങ്ങൾ

കൊച്ചി: തൂത്തുക്കുടിയില്‍ കൂട്ടത്തോടെ കരക്കടിഞ്ഞ തിമിംഗലങ്ങള്‍ക്ക് രോഗബാധയുണ്ടായിരുന്നോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ കൊച്ചിയില്‍ പരിശോധന നടത്തും.തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞതില്‍, സമുദ്രാന്തര്‍ഭാഗത്ത് പെട്ടെന്നുണ്ടായ മാറ്റങ്ങളോ രോഗബാധയോ തന്നെയാകാം കാരണമെന്നാണ് സി.എം.എഫ്.ആര്‍.ഐയിലെ വിദഗ്ധരുടെയും പ്രാഥമിക നിഗമനം.കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് (സി.എം.എഫ്.ആര്‍.ഐ) ഇതുസംബന്ധിച്ച് പരിശോധന നടത്തുക. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജയഭാസ്കറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചത്തടിഞ്ഞ തിമിംഗലങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചത്തെിയശേഷം സാമ്പിളുകള്‍ സി.എം.എഫ്.ആര്‍.ഐയില്‍ പരിശോധിക്കാനാണ് തീരുമാനം. എന്നാല്‍, തിമിംഗലങ്ങള്‍ക്ക് വൈറസ്ബാധ സാധ്യതയും ഉണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്തരത്തിലെ രോഗങ്ങള്‍ കടലില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചേക്കാനിടയുള്ള സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ സി.എം.എഫ്.ആര്‍.ഐ തീരുമാനിച്ചത്.