സാഹചര്യം ഒത്തു വന്നാൽ ഞങ്ങൾ ഒരുമിക്കും: ദിലീപ്

സാഹചര്യം ഒത്തു വന്നാൽ ഞങ്ങൾ ഒരുമിക്കും: ദിലീപ്
ദിലീപ്- കാവ്യ താരജോടികള്‍ മലയാളത്തിന് നല്‍കിയത് ഹിറ്റ് ചിത്രങ്ങളായിരുന്നു. കാവ്യയുടെ അഭിനയ ജീവിതത്തിലെ തുടക്കം മുതല്‍ ദിലീപിന്റെ ദാമ്പത്യ ജീവിതത്തിന്റെ ഒടുക്കം വരെ ഈ താരജോടികളുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി വേറെ ഒരു നായികമാരെയായും അടുത്ത കാലത്തൈാന്നും കിട്ടിയിട്ടില്ല. കാവ്യയുമൊത്ത് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് മറുപടി പറയുന്നു.നല്ല സിനിമകള്‍ വന്നാല്‍ കാവ്യയുമൊത്ത് ഒന്നിച്ച് അഭിനയിക്കുമെന്ന് ദിലീപ് പറയുന്നു. അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് കാവ്യയെന്നും ദിലീപ് പറഞ്ഞു.