ഇന്ത്യൻ വംശജനായ ഡോക്‌ടർ അമേരിക്കയിൽ കൊല്ലപ്പെട്ടു


ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഡോക്‌ടർ അമേരിക്കയിൽ കൊല്ലപ്പെട്ടു. ഡോ. രമേഷ്ബാബു പെരംസെട്ടിയാണ് അലബാമയിലെ ടസ്കലൂസ നഗരത്തിൽ വെള്ളിയാഴ്ച വെടിയേറ്റു മരിച്ചത്. ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിൽ ജനിച്ച ഇദ്ദേഹം അമേരിക്കയിൽ ഏറെ അറിയപ്പെടുന്ന ഫിസിഷനാണ്. വിസ് കോണ്‍സിലെ മെഡിക്കൽ കോളജിൽ വിദ്യഭ്യാസം പൂർത്തിയാക്കിയ ഡോ. രമേഷ്ബാബു 38 വർഷമായി ഡോക്‌ടറായി സേവനം ചെയ്തുവരികയായിരുന്നു.

ആദരസൂചകമായി ടസ്കലൂസയിലെ ഒരു തെരുവിനിന് ഡോ. രമേഷ്ബാബുവിന്‍റെ പേര് നല്കിയിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്.

article-image

eresr

You might also like

  • Straight Forward

Most Viewed