വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട ഭക്ഷണരീതികൾ

വൃക്കരോഗികൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കുകയെന്നതാണ്. ഉപ്പിന്റെ അളവു വൃക്കകളുടെ അനാരോഗ്യത്തിനു പ്രധാന കാരണമാണ്. അമിതവണ്ണം തന്നെയാണ് വൃക്കരോഗങ്ങൾക്ക് അടിസ്ഥാനകാരണം. അമിതവണ്ണം വൃക്കകളുടെ ജോലി ഭാരം കൂട്ടുന്നു. വൃക്കരോഗികൾ പ്രധാനമായി പ്രദ്ധിക്കേണ്ടത് ഭക്ഷണരീതിയാണ്.
പരമാവധി ഉപ്പില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. കൊഴുപ്പ്, പുളി, മസാലകൾ, മദ്യപാനം, പുകവലി എന്നിവയും നിയന്ത്രിക്കണം. സ്റ്റീറോയ്ഡ്സ് കലർന്ന മരുന്നുകൾ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കാതിരിക്കുക. ബേക്കറി സാധനങ്ങൾ, സോഡാപ്പൊടി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ, ടിന്നുകളിൽ ലഭിക്കുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പപ്പടം, പോപ്കോൺ, ബിസ്കറ്റ്, ശീതള പാനീയങ്ങൾ, ഉണക്കിയ മത്സ്യം എന്നിവയും ഒഴിവാക്കണം. പാൽ, തൈര്, പയറു വർഗങ്ങൾ, പച്ചമാങ്ങ, കാരറ്റ്, പരിപ്പു കീര, പാലക് എന്നിവ ഉപയോഗിക്കാം. മസിലുകൾ, ഹൃദയം എന്നിവയുടെ ചലനത്തിനും മിടിപ്പിനും പോട്ടാസിയം അത്യാവശ്യമാണ്. എല്ലാ ഭക്ഷണവസ്തുക്കളിലും പൊട്ടാസിയം അടങ്ങിയിരിക്കുന്നു. പച്ചക്കറികൾ കൂടുതൽ വെള്ളത്തിൽ പുഴുങ്ങിയെടുത്തു വെള്ളം ഊറ്റിക്കളഞ്ഞു വേണം ഉപയോഗിക്കു വാൻ. കാബേജ്, കാരറ്റ്, ചെറിയ ഉള്ളി, റാഡിഷ്, പാവയ്ക്ക, കത്തിരിക്ക, വെണ്ടയ്ക്ക, മത്തങ്ങ, കോളിഫ്ളവർ എന്നിവ വേവിച്ചു വെള്ളം ഊറ്റി ക്കളഞ്ഞ് ഉപയോഗിക്കാം.
വൃക്കരോഗികൾ ഇഞ്ചി ധാരാളം കഴിക്കാൻ ശ്രമിക്കുക. വൃക്കരോഗികൾ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും മോണരോഗങ്ങൾക്കുമെല്ലാം ഇഞ്ചി ഏറെ നല്ലതാണ്. സവാള ധാരാളം കഴിക്കാൻ ശ്രമിക്കുക. വൃക്കരോഗികൾ മുട്ടയുടെ മഞ്ഞ ഒരു കാരണവശാലും കഴിക്കരുത്. മുട്ടയുടെ വെള്ള കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല.