കവിത - സിബി
ആടലോടകത്തിൻ കയ്പായിരുന്നെനിക്കാ
ബാല്യകാലത്തെ അക്ഷരക്കൂട്ടത്തിൻ
ആവി ആവോളം ആസ്വദിച്ചീടുവാൻ അമ്മ
അടിച്ചൊരാ കാൽമുട്ടിൻ മേലങ്ങു
അഞ്ച് അഞ്ചായിരം കൈപ്പത്തി പതിഞ്ഞതെൻ
അച്ഛനോടോതാൻ അടുക്കലോട്ടടവെ
ഉമ്മറത്തിണ്ണയിൽ അച്ഛനിരുന്നതാ
ആടലോടകം ചവച്ചു തിന്നീടുന്നു