വഞ്ചനാക്കുറ്റത്തിന് ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്


സിനിമ നിർമാണത്തിന്‍റെ പണം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിൽ താരദമ്പതികളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. വഞ്ചനാ കുറ്റത്തിന് ഒറ്റപ്പാലം പോലീസാണ് കേസെടുത്തത്. തിരുവിൽവാമല സ്വദേശി റിയാസാണ് പരാതിക്കാരൻ. 3.14 കോടി രൂപ തന്‍റെ പക്കൽ നിന്നും വാങ്ങിയെന്നാണ് റിയാസിന്‍റെ പരാതി. 2018ൽ പുറത്തിറങ്ങിയ കൂദാശ എന്ന സിനിമയുടെ നിർമാണത്തിനാണ് ഇവർ തന്‍റെ പക്കൽ നിന്നും പണം വാങ്ങിയതെന്ന് റിയാസ് പരാതിയിൽ ആരോപിക്കുന്നു.

ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി 2017ൽ വിവിധ ഘട്ടങ്ങളിലായാണ് പണം നൽകിയത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. ഇതോടെയാണ് റിയാസ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇരുവർക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed