ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രാണ ആയുർവ്വേദിക് സെന്ററുമായി ചേർന്ന് ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിഞ്ചിലെ പ്രാണ ആയുർവ്വേദിക് സെന്ററിൽ നടന്ന ക്യാമ്പിൽ ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് ആയുർവ്വേദ ഡോക്ടർമാരുടെ സൗജന്യ സേവനവും ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. സാമൂഹ്യ പ്രവർത്തക ഹുസ്നിയ അലി കരീമി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു.പ്രാണ ആയുർവേദിക് സെന്ററിലെ കെ. സി നാസർ ഗുരുക്കൾ പേരാമ്പ്ര നന്ദി രേഖപ്പെടുത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed