ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്


ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണെന്നും ഇപ്പോഴും അവർക്കൊപ്പമാണെന്ന് നടൻ പൃഥ്വിരാജ്. തിരുവനന്തപുരത്ത് കടുവ സിനിമയുടെ അണിയറപ്രവർത്തകരുടെ മീറ്റ് ദ പ്രസ് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആക്രമിക്കപ്പെട്ട നടിയിൽ നിന്നും നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നു. അവരിൽ നിന്നും സംഭവം മനസിലാക്കിയാണ് പിന്തുണച്ച് ഒപ്പം നിന്നത്. നിർമാതാവ് വിജയ് ബാബു ഉൾപ്പെട്ട സംഭവത്തെക്കുറിച്ച് നേരിട്ടറിയില്ല. മാധ്യമങ്ങളിലൂടെയുള്ള വിവരങ്ങളേ അറിയു. അതിനാലാണ് പ്രതികരിക്കാത്തത്. വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല.  ‘അമ്മ’ ക്ലബ്ബാണെന്ന് കരുതുന്നില്ല. ചാരിറ്റബിൾ ട്രസ്റ്റായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തനിക്ക് തന്‍റേതായ ശരിയും തെറ്റുമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

നടീനടൻമാർക്ക് തുല്യവേതനമെന്ന് ആവശ്യത്തിന് ന്യായമുണ്ട്. ’രാവൺ’  സിനിമയിൽ അഭിനയിക്കുന്പോൾ ഐശ്വര്യ റായിയേക്കാൾ കുറഞ്ഞ വേതനമായിരുന്നു തനിക്ക്. മഞ്ജുവാര്യരുടെ കൂടെ പുതുമുഖ നായകൻ അഭിനയിയിച്ചാൽ പ്രതിഫലം കൂടുതൽ മഞ്ജുവിനായിരിക്കും. അഭിനേതാവ് കാരണം സിനിമയ്ക്ക് എത്ര ഗുണമുണ്ടാകുന്നു എന്നതാണ് പ്രധാനം എന്നും പൃഥ്വി പറഞ്ഞു.

You might also like

Most Viewed