കൊല്ലം അഞ്ചലിൽ‍ 33 ആശുപത്രികൾ‍ ആധുനികവത്കരിക്കാനൊരുങ്ങി റസൂൽ‍ പൂക്കുട്ടി


കൊല്ലം: അഞ്ചൽ‍ ഹെൽ‍ത്ത് ബ്ലോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്‌കർ‍ അവാർ‍ഡ് ജേതാവ് റസൂൽ‍ പൂക്കുട്ടിയുടെ ‘റസൂൽ‍ പൂക്കുട്ടി ഫൗണ്ടേഷന്‍’ ആധുനികവത്കരിക്കുന്നു. 28 സബ് സെന്ററുകൾ‍, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ‍, 1 സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് ആധുനികവത്കരിച്ച് വിപുലമായ സൗകര്യങ്ങൾ‍ ഒരുക്കുന്നത്.

ഈ ആരോഗ്യസ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ‍ കൊണ്ടുവരികയും നാട്ടുകാർ‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച എം.ഒ.യു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ സാന്നിദ്ധ്യത്തിൽ‍ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ‍ സെക്രട്ടറി ഡോ. രാജൻ‍ എൻ. ഖോബ്രഗഡെയും റസൂൽ‍ പൂക്കുട്ടിയും ഒപ്പുവച്ചു.

 അന്തർ‍ദേശീയ രംഗത്തെ പ്രമുഖ മലയാളികൾ‍ ഇതുപോലെ ആരോഗ്യ സ്ഥാപനങ്ങളെ അധുനികമാക്കാന്‍ മുന്നോട്ട് വരുന്നത് മാതൃകാപരമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ‍ പറഞ്ഞു. നേരത്തെ ഡയബറ്റിക്സ് കണ്ടുപിടിച്ച് ചികിത്സിച്ചിരുന്നെങ്കിൽ‍ 63−ാം വയസിൽ‍ തന്റെ മാതാവിനെ നഷ്ടമാവില്ലായിരുന്നു. ആ ഒരു വേദനയാണ് തന്റെ ഗ്രാമത്തിൽ‍ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. താൻ‍ പഠിച്ചത് സർ‍ക്കാർ‍ സ്ഥാപനങ്ങളിലാണ്. 10 വയസുള്ളപ്പോൾ‍ മരണക്കയത്തിൽ‍ നിന്നും തന്നെ രക്ഷിച്ചത് തിരുവനന്തപുരം മെഡിക്കൽ‍ കോളേജിലെ ഡോക്ടർ‍മാരാണ്. അതിനാൽ‍ തന്നെയാണ് സർ‍ക്കാർ‍ സ്ഥാപനങ്ങളെ ആധുനികവത്കരിക്കാൻ തീരുമാനിച്ചതെന്നും റസൂൽ‍ പൂക്കുട്ടി പറഞ്ഞു.

You might also like

  • Straight Forward

Most Viewed