ശിവകാശിയിലെ പടക്ക നിർമാണശാലയിൽ അപകടം: ആറ് മരണം

ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വീണ്ടും അപകടം. ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ശിവകാശിയിലെ കാളയാർകുറിച്ചിയിലുള്ള പടക്ക നിർമാണശാലയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്. സ്ഥലത്ത് അഗ്നിശമന സേന എത്തിയിട്ടുണ്ട്. കൂടുതൽ പൊട്ടിത്തെറികൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇവർ. അപകട കാരണം വ്യക്തമല്ല.