'നിങ്ങള്‍ വില്ലന്റെ വേഷം ചെയ്തത് കൊണ്ടാണ് എനിക്ക് ഹീറോ ആകാന്‍ കഴിഞ്ഞത്'; വിധിക്ക് പിന്നാലെ പ്രതികരണവുമായി കങ്കണ

മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചത് നിയമലംഘനമാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി കങ്കണ റണൗത്ത്.
” വ്യക്തികള്‍ സര്‍ക്കാരിനെതിരായി നില്‍ക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തികളുടെ വിജയമല്ല. ജനാധിപത്യത്തിന്റെ വിജയമാണ്. എനിക്ക് ധൈര്യം പകര്‍ന്നു തന്ന എല്ലാവര്‍ക്കും നന്ദി.
എന്റെ തകര്‍ന്ന സ്വപ്‌നം നോക്കി ചിരിച്ചവര്‍ക്കും നന്ദി. നിങ്ങള്‍ വില്ലന്റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്”, കങ്കണ പറഞ്ഞു.